അപകടത്തിൽപ്പെട്ട കാറിന് പകരം പുതിയ കാർ നൽകാൻ ലോക്അദാലത്ത് ഉത്തരവ്

Posted on: March 24, 2021

കോഴിക്കോട്: അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറിന്റെ ഉടമയ്ക്ക് പുതിയത് നല്‍കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് പെര്‍മനന്റ് ലോക്അദാലത്തിന്റെ ഉത്തരവ്. രണ്ടുമാസത്തിനുള്ളില്‍ പുതിയ കാര്‍ നല്‍കണമെന്നാണ് ഉത്തരവ്. വയനാട് സ്വദേശിനിയുടെ ആംഡംബര കാര്‍ 2019-ല്‍ കര്‍ണാടകയില്‍ അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ ബന്ധപ്പെട്ട് വാഹനം മാറ്റി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറി. കമ്പനി ഇന്‍ഷുറന്‍സ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദാലത്തിനെ സമീപിച്ചത്. വാഹനം മാറ്റി നല്‍കാന്‍ വി. പ്രകാശ് ചെയര്‍മാനായുള്ള പെര്‍മനന്റ് ലോക്അദാലത്താണ് ഉത്തരവിട്ടത്.