April 2024
തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നു
Posted on: March 9, 2016
ന്യൂഡൽഹി : മോട്ടോർ വാഹനങ്ങളുടെ തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടി ശിപാർശ ചെയ്തു. വാഹനങ്ങളുടെ എൻജിൻ ശേഷി അനുസരിച്ച് 9 ശതമാനം മുതൽ 30 ശതമാനം വരെ വർധിപ്പിക്കാനാണ് നീക്കം. ഏപ്രിൽ മുതലായിരിക്കും പുതുക്കിയ പ്രീമിയം നടപ്പാക്കുന്നത്.
350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 10 മുതൽ 16 ശതമാനം വരെ ഉയർത്താനാണ് ശിപാർശ. 1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 30 ശതമാനം ഉയർത്താനാണ് നീക്കം. ആയിരത്തിന് മുകളിൽ എൻജിൻ ശേഷിയുള്ള കാറുകൾക്ക് 25 ശതമാനവും വാണിജ്യവാഹനങ്ങൾക്ക് 25 മുതൽ 30 ശതമാനം വരെയും പ്രീമിയം നിരക്ക് വർധിപ്പിച്ചേക്കും.
TAGS: Motor Insurance | Thirdparty Insurance |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി