ബചത് പ്ലസ് പോളിസിയുമായി എൽ ഐ സി

Posted on: March 16, 2021

ചെന്നെ : ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം ഉപയോക്താക്കള്‍ക്കു നിക്ഷേപത്തിന് അവസരമൊരുക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി). ഇതിനായി ‘ബചത് പ്ലസ്’ എന്ന പേരില്‍ നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത നിക്ഷേപ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

പോളിസിയുടമ പദ്ധതി കാലവധിക്കു മുമ്പ് മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായവും കാലാവധിക്കുശേഷം മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. പോളിസിയുടമയ്ക്ക് പ്രീമിയം ഒറ്റത്തവണയായോ അഞ്ചുവര്‍ഷം കൊണ്ടോ അടയ്ക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ളര്‍ക്ക് എല്‍.ഐ.സിയുടെ ഔദ്യേഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള ഏജന്റുകള്‍ വഴിയോ പോളിസിയില്‍ ചേരാം. ഒരു ലക്ഷം രൂപയാണ് കുറഞ്ഞ പോളിസി തുക. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല.

പോളിസി വ്യവസ്ഥകള്‍, പ്രായം, കാലവധി എന്നിവ തെരഞ്ഞെടുക്കുന്ന പ്രീമിയം അനുസരിച്ചിരിക്കും. പോളിസിയുടമകള്‍ക്കു പദ്ധതിയിന്‍ മേല്‍വായ്പാ സൗകര്യവും എല്‍.ഐ.സി. അനുവദിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എല്‍.ഐ.സി. ശാഖയുമായി ബന്ധപ്പെടുക.

TAGS: LIC |