എല്‍.ഐ.സി.യില്‍നിന്ന് പുതിയ ബീമ ജ്യോതി

Posted on: February 23, 2021

 

കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. പുതിയ ബീമ ജ്യോതി പോളിസി അവതരിപ്പിച്ചു. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ് ആയിട്ടുള്ള വ്യക്തിഗത സേവിങ്സ് പ്ലാനാണിത്. ഇന്‍ഷുറന്‍സ് സംരക്ഷണവും സമ്പാദ്യവും ഒരുപോലെ നിറവേറ്റുന്ന പോളിസിയാണ്.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഗാരന്റീഡ് ആയിട്ടുള്ള തുക ഒറ്റത്തവണയായി നല്‍കും. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ തുക കുടുംബത്തിന് ലഭിക്കും.

ഓരോ പോളിസി വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന സം-അഷ്വേര്‍ഡ് തുകയിലെ ഓരോ 1,000 രൂപയ്ക്കും 50 രൂപ എന്ന കണക്കില്‍ അധിക ഗാരന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയാണ് കുറഞ്ഞ സം-അഷ്വേര്‍ഡ് തുക. ഉയര്‍ന്ന പരിധിയില്ല. 60 വയസ്സാണ് പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി. പോളിസി വാര്‍ഷികമായോ അര്‍ധ വാര്‍ഷികമായോ മൂന്നു മാസം കൂടുമ്പോഴോ മാസാമാസമോ അടയ്ക്കാം.

TAGS: Bheema Jyothi | LIC |