ക്ലിക്ക് 2 പ്രൊട്ടക്റ്റ് ലൈഫ്’ എന്ന പുതിയ പോളിസിയുമായി എച്ച്ഡിഎഫ്സി ലൈഫ്

Posted on: February 1, 2021

മുംബൈ : ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് ‘ക്ലിക്ക് 2 പ്രൊട്ടക്റ്റ് ലൈഫ്’ എന്ന പുതിയൊരു പോളിസി അവതരിപ്പിച്ചു. ലിങ്ക് ചെയ്യാത്ത, പങ്കെടുക്കാത്ത വ്യക്തിഗത പ്ലാന്‍ വിവിധ പ്രായത്തില്‍ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപകാരപ്പെടുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സിനോടുള്ള വ്യക്തികളുടെ സമീപനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സാമ്പത്തിക പ്ലാനില്‍ ടേം ഇന്‍ഷുറന്‍സിന് നിര്‍ണായക സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

ക്ലിക്ക് 2 പ്രൊട്ടക്റ്റ് ലൈഫ് മൂന്ന് പ്രധാന ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ലൈഫ് ആന്‍ഡ് ക്രിറ്റിക്കല്‍ ഇല്‍നസ് ഓട്ടോ-ബാലന്‍സ്, ലൈഫ് പ്രൊട്ടക്റ്റ് ഒപ്ഷന്‍, ഇന്‍കം പ്ലസ് ഒപ്ഷന്‍ എന്നിങ്ങനെയാണ് ഓപ്ഷനുകള്‍. എല്ലാ ഓപ്ഷനുകളും ഫിക്സഡും സമ്പൂര്‍ണമായി ലൈഫ് കവറുള്ളതുമാണ്. പ്രീമിയം റിട്ടേണ്‍ ചെയ്യുക, ഗുരുതര രോഗങ്ങള്‍ക്ക് പ്രീമിയം മാറ്റുക, അപകട മരണ ആനുകൂല്യം, പ്രീമിയം അടയ്ക്കാനുള്ള സമയ മാറ്റം തുടങ്ങിയ ആഡ്-ഓണ്‍ ഫീച്ചറുകളും ലഭ്യമാണ്.

 

TAGS: HDFC Life |