വിജയാ ബാങ്കും എച്ച്ഡിഎഫ്‌സി ലൈഫും തമ്മിൽ ധാരണ

Posted on: August 21, 2018

കൊച്ചി : വിജയാ ബാങ്കും എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനിയും ബാങ്കഷ്വറൻസ് കരാറിൽ ഒപ്പുവച്ചു. ഇടപാടുകാർക്ക്, ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ എത്തിക്കുകയാണ് കരാറിന്റെ ഉദേശമെന്ന് വിജയാ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശങ്കര നാരായണൻ പറഞ്ഞു. ഇരു സ്ഥാപനങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നും അദേഹം പറഞ്ഞു.

വിജയാബാങ്കിന് 2129 ബ്രാഞ്ചുകളാണുള്ളത്. 2171 എടിഎമ്മും 32 റീജണൽ ഓഫീസുകളും 16 ദശലക്ഷം ഇടപാടുകാരും ഉണ്ട്. ഈ ശൃംഖല വഴി എച്ച്ഡിഎഫ്‌സി ലൈഫിന്റെ സാന്നിധ്യം ശക്തമാക്കാനും കൂടുതൽ ആളുകളിലേയ്ക്ക് ഇൻഷുറൻസ് ഉത്പന്നങ്ങൾ എത്തിക്കാനുമാണ് കരാർ ലക്ഷ്യമിടുന്നതെന്ന് എച്ച്ഡിഎഫ്‌സി ലൈഫ് എച്ച്ഡിഎഫ്‌സി ലൈഫിന് 413 ശാഖകളും 163 ബാങ്കഷ്വറൻസ് പങ്കാളികളും 26 പരമ്പരാഗതമല്ലാത്ത വിതരണ പങ്കാളികളും 77,000 വ്യക്തിഗത ഏജൻസികളും ഉണ്ട്.