എൽഐസി യുലിപ് ഫണ്ട് ഓൺലൈനിൽ മാറ്റാം

Posted on: December 14, 2020

മുംബൈ : കോവിഡ് കാലത്തു പോളിസി ഉടമകളുടെ സേവനത്തിനായി മികവുറ്റ സൗകര്യങ്ങളൊരുക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി (യുലിപ്) ഫണ്ടുകള്‍ കസ്റ്റമര്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി മാറ്റാനാകും. ന്യൂ എന്‍ഡോവ്‌മെന്റ് പ്ലസ്, നിവേശ് പ്ലസ്, എസ്‌ഐഐപി പ്ലാനുകള്‍ക്കും ഓണ്‍ലൈന്‍ സ്വിച്ചിംഗ് സൗകര്യം സൗജന്യമായി ലഭിക്കും.

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിവരങ്ങള്‍ ലഭ്യമാക്കാനായി www.licindia.in വെബ്‌സൈറ്റില്‍ ‘എല്‍ഐസി മിത്ര’ ചാറ്റ്‌ബോട്ട് സൗകര്യം ഏര്‍പ്പെടുത്തി. കമര്‍ കെയര്‍ കോള്‍ സെന്റര്‍ (022 68276827) സേവനങ്ങള്‍ ഇംഗ്ലിഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മറാഠി, തമിഴ്, ബംഗാളി ഭാഷകളിലും ലഭിക്കും.

TAGS: LIC |