എൽഐസി പുതിയ ജീവൻശാന്തി പോളിസി അവതരിപ്പിച്ചു

Posted on: October 22, 2020

കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി.) പുതുക്കിയ ‘ജീവന്‍ശാന്തി’ പോളിസി അവതരിപ്പിച്ചു. പുതുക്കിയ പോളിസിയില്‍ നിരക്കില്‍ വ്യാത്യാസം വരുത്തിയിട്ടുണ്ട്. കൂടാതെ പെന്‍ഷന്‍ തിരഞ്ഞെടുക്കാനുള്ള കാലാവധി ഒരു വര്‍ഷം മുതല്‍ 12 വര്‍ഷം വരെയാണ്.

പോളിസിയുടെ കാലശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയുടെ 105 ശതമാനമാണ് അവകാശിക്ക് തിരിച്ചുനല്‍കുക. 1.5 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക. പോളിസി ഓണ്‍ലൈനായും ഓഫ് ലൈനായും വാങ്ങാവുന്നതാണ്.

TAGS: LIC |