ആരോഗ്യമേഖയില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ബജാജ് ഫിന്‍സെര്‍വിന്റെ ഹെല്‍ത്ത്-ടെക് വെഞ്ച്വര്‍ സബ്സിഡിയറി

Posted on: September 23, 2020

കൊച്ചി: : ബജാജ് ഫിൻസെർവ് ആരോഗ്യമേഖലയിലേക്ക്.  സബ്‌സിഡയറി കമ്പനിയായി ബജാജ് ഫിൻസെർവ് ഹെൽത്ത് ലിമിറ്റഡ് ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് പ്രതിരോധിതവും വ്യക്തിഗതവുമായ പ്രീപെയ്ഡ് ഹെല്‍ത്ത് കെയര്‍ പാക്കേജുകള്‍ നല്‍കുന്നു.  മൊബൈല്‍ ഫസ്റ്റ് സമീപനത്തിലൂടെ, ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധഘടകങ്ങളെ സംയോജിപ്പിച്ച്, ഗുണനിലവാരവും ചെലവ് താങ്ങാനാവുന്നതുമായആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന്, എപ്പോഴുംഎവിടെയും ‘ആരോഗ്യകെയര്‍’ സമന്വയിപ്പിക്കാവുന്നതാണ്. ഡിജിറ്റല്‍ ഹെല്‍ത്ത് ടെക്നോളജിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്ആപ്പ് ഒരു വ്യക്തിഗത ഹെൽത്ത്  മാനേജര്‍ പോലെവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ക്ക് സൗകര്യ പ്രദവും  ചെലവ് കുറഞ്ഞതുമായ ആരോഗ്യപരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഉയര്‍ന്ന ചികിത്സാ ചെലവില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ബജാജ്അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ബജാജ് ഫിനാൻസിൽ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇഎംഐ സൗകര്യവും സമഗ്രമായി ഈ വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനി ഇതിനകം 112 ഹോസ്പിറ്റല്‍ പങ്കാളികളെ ഇതിലേക്ക് എംപാനല്‍ ചെയ്തിട്ടുണ്ട്, ഇന്ത്യയില്‍ 200 ആശുപത്രികള്‍, 3 ഡയഗ്നോസ്റ്റിക്, ലബോറട്ടറിസെന്ററുകള്‍ 671 ഉപഭോക്തൃസമ്പര്‍ക്ക കേന്ദ്രങ്ങള്‍, 9,000 ഡോക്ടര്‍മാര്‍ എന്നിവര്‍ ഇതിനകം ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

TAGS: Bajaj Finserv |