മുടങ്ങിയ പോളിസികള്‍ പുതുക്കാന്‍ അവസരമൊരുക്കി എല്‍.ഐ.സി.

Posted on: August 12, 2020

കൊച്ചി : വിവിധ കാരണങ്ങളാല്‍ അടവ് മുടങ്ങി നിര്‍ജീവാവസ്ഥയിലായ പോളിസികള്‍ പുതുക്കാന്‍ പോളിസി ഉടമകള്‍ക്ക് അവസരമൊരുക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.). ഇതിനായി ‘സ്‌പെഷ്യല്‍ റിവൈവല്‍ കാമ്പയിന്‍’ തുടങ്ങി. തിങ്കളാഴ്ച തുടങ്ങിയ പ്രതേക പദ്ധതി ഒക്ടോബര്‍ ഒമ്പതു വരെ രണ്ട് മാസത്തേക്കാണ്.

നിബന്ധനകള്‍ക്കു വിധേയമായി, പോളിസി മുടങ്ങിയ തീയതിമുതല്‍ അഞ്ച് വര്‍ഷത്തിനുളളില്‍ പുതുക്കാനുള്ള അവസരമാണ് പദ്ധതിയുടെ ഭാഗമായി പോളിസി ഉടമകള്‍ക്ക് ലഭിക്കുക. നിലവിലെ സാഹചര്യംകണക്കിലെടുത്ത് പോളിസി ഉടമകളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ സംബന്ധിച്ച നിബന്ധനകളില്‍ യാതൊരു വിധത്തിലുള്ള ഇളവുകളും നല്‍കുന്നതല്ല. അതേസമയം, മുടങ്ങിയ പ്രീമിയം തുക അനുസരിച്ച് പിഴത്തുകയില്‍ 20 -30 ശതമാനം വരെ ഇളവ് ലഭിക്കും.

TAGS: LIC |