എല്‍.ഐ.സി. പുതിയ പ്രിമിയം വരുമാനം 25 ശതമാനം വര്‍ധിച്ചു

Posted on: July 31, 2020

കൊച്ചി : പൊതുമേഖഘാ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍.ഐ.സി. 2019-20 സാമ്പത്തിക വര്‍ഷം പുതിയ പ്രീമിയം വരുമാനത്തില്‍ 25.17 ശതമാനം വര്‍ധന രേഖപ്പെടുത്തി. 1.78 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ പുതിയ പ്രീമിയം വരുമാനം. ഇതു റെക്കോഡാണ്.
മൊത്തം പ്രീമിയം വരുമാനം 12.42 ശതമാനം വര്‍ധിച്ച് 3.79 ലക്ഷം കോടി രൂപയായി. 6.16 ലക്ഷം കോടി രൂപയാണ് മൊത്തവരുമാനം.

തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 5.60 ലക്ഷം കോടിയായിരുന്നു. മൊത്തം ആസ്തിയാകട്ടെ, 31.96 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

TAGS: LIC |