പുതുക്കിയ പ്രധാനമന്ത്രി വയവന്ദന യോജനയുമായി എല്‍.ഐ.സി.

Posted on: May 27, 2020

കൊച്ചി : മുതിര്‍ന്ന പൗരന്മാര്‍ക്ക്ക പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയായ പ്രധാനമന്ത്രി വയവന്ദന യോജനയുടെ പുതുക്കിയ സ്‌കീം അവതരിപ്പിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി.) വഴിയാണ് പ്രധാനമന്ത്രി വയവന്ദന യോജന (പി.എം.വി.വി.വൈ.) എന്ന സ്‌കീം നടപ്പിലാക്കുന്നത്.

10 വര്‍ഷത്തെ കാലാവധിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോളിസിയില്‍ നിക്ഷേപിക്കാവുന്നതാണ്. പെന്‍ഷന്‍ പ്രതിമാസമായോ, ത്രൈമാസമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ നിക്ഷേപകന് ലഭ്യമാണ്.

ഈ സ്‌കീം പ്രകാരം 15 ലക്ഷം രൂപയാണ് പരമാവധി തുക. 2021 മാര്‍ച്ച് 31 വരെ മാസം 7.4 നാല് ശതമാനം നേട്ടമാണ് ലഭിക്കുക. ഈ സ്‌കീമില്‍ നിക്ഷേപിച്ച തുകയത്രയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് മടക്കി ലഭിക്കും. ഇടയ്ക്കുവെച്ച് നിക്ഷേപകന്റെ മരണം സംഭവിക്കുകയാണെങ്കില്‍ തുക അവകാശിക്ക് ലഭിക്കും.

മൂന്നുവര്‍ഷം കഴിയുമ്പോള്‍ നിക്ഷേപിച്ച തുകയുടെ പരമാവധി 75 ശതമാനം ലോണായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. പോളിസി 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈന്‍ ആയോ ഓഫ് ലൈനായോ വാങ്ങാവുന്നതാണ്.