പ്രീമിയം വരുമാനത്തില്‍ എല്‍.ഐ.സി. ക്കു മികച്ച വളര്‍ച്ച

Posted on: April 28, 2020

കൊച്ചി : കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച പ്രകടനവുമായി പൊതുമേഖല ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.

പ്രീമിയം വരുമാനം ഏറ്റവും കൂടുതല്‍ വരേണ്ട മാര്‍ച്ചിലെ രണ്ടാം പകുതി ലോക്ഡൗണ്‍ കാരണം നഷ്ടമായെങ്കിലും പുതിയ ബിസിനസ് പ്രീമിയത്തില്‍ 25.17 ശതമാനം വളര്‍ച്ച കൈവരിച്ചു. സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 11.64 ശതമാനം മാത്രം വളര്‍ച്ച കൈവരിച്ച സമയത്താണ് ഇത്.

2019 – 20 സാമ്പത്തിക വര്‍ഷം വ്യക്തിഗത ഇന്‍ഷുറന്‍സില്‍ 2.19 കോടി പോളിസികളാണ് ലഭ്യമാക്കിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ പോളിസികള്‍.

51,227 കോടി രൂപയുടെ ആദ്യ വര്‍ഷ പ്രീമിയം വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. പ്രീമിയം വരുമാനത്തിന്റെയും പോളിസികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് എല്‍.ഐ.സി. രേഖപ്പെടുത്തിയിട്ടുള്ളത്.

വിപണി വിഹിതം പ്രീമിയം എണ്ണത്തില്‍ 75.90 ശതമാനമായും ആദ്യവര്‍ഷ പ്രീമിയം വരുമാനത്തില്‍68.74 ശതമാനമായും വര്‍ധിച്ചു. പെന്‍ഷന്‍ – ഗ്രൂപ്പ് സ്‌കീമുകളില്‍ പ്രീമിയം വരുമാനം ഒരു ലക്ഷം കോടി രൂപ കടന്ന് 1.27 ലക്ഷം കോടി രൂപയായി.

TAGS: LIC |