കൊച്ചി മെട്രോ നിര്‍മാണം പുനരാരംഭിച്ചു

Posted on: April 23, 2020

കൊച്ചി : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ. എം. ആര്‍. എല്‍) പുനരാരംഭിച്ചു. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്ത തൃപ്പൂണിത്തുറ പേട്ടമുതല്‍ എസ്. എന്‍. ജംഗ്ഷന്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്നലെ തുടങ്ങിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനങ്ങളെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

തൊഴിലാളികളെ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൈ കഴുകാനും ഭക്ഷണം കഴിക്കാനും പ്രത്യേക സൗകര്യമൊരുക്കി. മുഖാവരണവും ഉറപ്പാക്കി. പ്രവേശന സ്ഥലങ്ങളില്‍ താപ സ്‌കാനുകളുള്‍ സ്ഥാപിച്ചാണ് തൊഴിലാളികളെ പരിശോധിക്കുന്നത്.

ഒന്നാം ഘട്ടിത്തിന്റെ അവസാന സ്‌ട്രെക്ച്ചായ തൈകൂടം മുതല്‍ പേട്ട വരെയുള്ള അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 24 ന് ശേഷം ആരംഭിക്കാനാണ് ആലോചനയെന്നു ഡിഎംആര്‍സി യും അറിയിച്ചു. പേട്ട വരെയുള്ള മെട്രോ നിര്‍മാണത്തിന്റെ ചുമതല ഡിഎംആര്‍സിക്കാണ്.

TAGS: Kochi Metro |