എല്‍.ഐ.സി. പ്രീമിയം ഡിജിറ്റലായി അടയ്ക്കാം

Posted on: March 21, 2020

കൊച്ചി : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രീമിയം തുക സുരക്ഷിതമായി ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി അടയ്ക്കാമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍.

ഭീം യു. പി. ഐ. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇ-വാലറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ മാര്‍ഗങ്ങളിലൂടെ പ്രീമിയം, വായ്പ, വായ്പാ പലിശ എന്നിവ അടയ്ക്കാമെന്ന് എല്‍.ഐ.സി. അറിയിച്ചു.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. www.licindia.in എന്ന വെബ്‌സൈറ്റ് വഴിയും മൈ എല്‍ഐസി ആപ്പ് ഉപയോഗിച്ചും പ്രീമിയങ്ങള്‍ അടയ്ക്കാവുന്നതാണ്. പോളിസി അടയ്ക്കലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാന്‍
02268276827.

TAGS: LIC |