പഴയ പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ എല്‍ഐസി

Posted on: November 5, 2019

ന്യൂഡല്‍ഹി : രണ്ട് വര്‍ഷത്തിലധികമായി പ്രീമിയം മുടങ്ങിയ പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ എല്‍ഐസി.  2014 ജനുവരി 1 നു പ്രാബല്യത്തില്‍ വന്ന ഐഅര്‍ഡിഐ നിയമപ്രകാരം തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിലധികം വരെ പ്രീമിയം മുടങ്ങിയ പോളിസികളില്‍ പ്രീമിയം തുടരാന്‍ അനുവദിച്ചിരുന്നില്ല.

ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് കഴിയുന്നത്ര ആളുകള്‍ക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്‍ഐസിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് നയത്തില്‍ മാറ്റം വരുത്താന്‍ ഐഅര്‍ഡിഐ അനുമതി നല്‍കിയത്.

പുതിയ നിയമപ്രകാരം 2014 ജനുവരി ഒന്നിനു മുന്‍പുള്ള പോളിസികള്‍ക്കും ഇളവ് ബാധകമാണ്. 5 വര്‍ഷം വരെ പ്രീമിയം മുടങ്ങിയ നോണ്‍ ലിങ്ക്ഡ് പോളിസികളും 3 വര്‍ഷം വരെ പ്രീമിയം മുടങ്ങിയ യൂണിറ്റ് ലിങ്ക്ഡ് പോളിസികളും ഇതുപ്രകാരം പ്രീമിയം അടച്ചു പുതുക്കിയെടുക്കാനാകും.

TAGS: LIC |