14
Tuesday
May 2024
May 2024
എല്‍ഐസി മാനേജര്‍മാരുടെ സമ്മേളനം
Posted on: August 17, 2019
കൊച്ചി : എല്‍ഐസിയുടെ കേരളത്തിലെ ശാഖാ മാനേജര്‍മാരുടെ സമ്മേളനം മാനേജിംഗ് ഡയറക്ടര്‍ ടി. സി. സുശീല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കേരളം വളരെ പ്രധാനപ്പെട്ട വിപണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് കൂടാതെ പെന്‍ഷനുവേണ്ടി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനമാണ് എല്‍ഐസി.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തും മികച്ച പ്രകടനമാണ് എല്‍ഐസി കേരളത്തില്‍ കാഴ്ച വച്ചിട്ടുള്ളത്. നിലവിലുള്ള പോളിസി ഉടമകളുമായുള്ള ബന്ധം അടിയുറച്ചതാക്കാന് റിലേഷന്‍ഷിപ്പ് എക്സ്റ്റന്‍ഷന്‍ പ്രോഗ്രാം സമഗ്രമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഐല്‍ഐസി സതേണ്ഡ സോണല്‍ മാനേജര്‍ കെ. കതിരേശന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
മാര്‍ക്കറ്റിംഗ് റീജനല്‍ മാനേജര്‍ കെ. ചക്രപാണി, എറണാകുളം സീനിയര്‍ ഡിലിഷനല് മാനേജര്‍ പി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
TAGS: LIC |