ഡെങ്കി ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവുമായി ബജാജ് ഫിന്‍സെര്‍വ്

Posted on: July 30, 2019

കൊച്ചി : ഡെങ്കി ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവുമായി ബജാജ് ഫിന്‍സെര്‍വ്. ചികിത്സക്കായി കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്നതിനാല്‍ വളരെ ചിലവേറിയതാണ് ഡെങ്കി ചികിത്സ. ഈ സാഹചര്യം കണക്കിലെടുത്താണ് സാമ്പത്തികമായി പ്രയാസമുള്ളവര്‍ക്കും മികച്ച ഡെങ്കി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബജാജ് ഫിന്‍സെര്‍വ് ഡെങ്കി കവറേജ് പോളിസി മുന്നോട്ടുവെക്കുന്നത്. വര്‍ഷം 299 രൂപ പ്രീമിയത്തില്‍ 50,000 രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ഇതിലൂടെ ബജാജ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

TAGS: Bajaj Finserv |