ഐസിഐസിഐ ബാങ്ക് ഇടപാടുകാർക്ക് ഹെൽത്ത്അഷ്വറിന്റെ സേവനം

Posted on: September 18, 2018

കൊച്ചി : ഐസിഐസിഐ ബാങ്ക്, ഹെൽത്ത് അഷ്വറുമായി സഹകരിക്കുന്നു. ഐസിഐസിഐ ബാങ്കിന്റെ എൻആർഐ, പ്രീമിയം സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്ക് ഇളവുകൾ ലഭ്യമാകും. ഉപഭോക്താക്കൾക്ക് ഹെൽത്ത്അഷ്വറിന്റെ നിരവധി ആനുകൂല്യങ്ങളുള്ള ഹെൽത്ത് പാസ് ഉപയോഗിക്കാൻ സാധിക്കും.

ഇന്ത്യയിലെ 1000 ത്തോളം നഗരങ്ങളിലെ 3000 ത്തിലധികം വരുന്ന ഹെൽത്ത് കെയർ സെന്ററുകളിൽ പരിശോധനയ്ക്കും പീഡിയാട്രീഷൻ, ഒഫ്താൽമോളജിസ്റ്റ്, ഡെന്റിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ കൺസൾട്ടേഷനും 50 ശതമാനം വരെ ഇളവ് പോലുള്ള ആനുകൂല്യങ്ങളാണ് ലഭിക്കും. ഡോക്ടർ-ഓൺ-കോൾ, നഴ്‌സുമാർ, അറ്റൻഡൻസ്, ഫിസിയോതെറാപിസ്റ്റ് തുടങ്ങിയവരുടെ ഹോം സർവീസിനും ഇളവുകൾ ലഭിക്കും.

കൂടാതെ ബാങ്കിന്റെ ഉപഭോക്താക്കൾക്കും കുടുംബാംഗങ്ങൾക്കും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റൽ, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ, മയോ ക്ലിനിക്ക്, ക്ലീവ്‌ലാൻഡ് ക്ലിനിക്ക് തുടങ്ങി വിദേശങ്ങളിലെ പല പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലെയും ഡോക്ടർമാരുടെയും അഭിപ്രായം തേടാനും സൗകര്യമുണ്ടാകും. ഈ സ്ഥാപനങ്ങളുടെ സേവനത്തിനായി ലോകത്തെവിടെ നിന്നും ബുക്ക് ചെയ്യാം. ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ അല്ലെങ്കിൽ ഹെൽത്ത്അഷ്വർ മൊബൈൽ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യാം.

ഹെൽത്ത്അഷ്വറുമായുള്ള സഹകരണത്തിലൂടെ എൻആർഐകൾക്കും പ്രീമിയം ഇടപാടുകാർക്കും ഈ സേവനം ലഭ്യമാക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുപ് ബഗ്ചി പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ ബാങ്കുമായുള്ള സഹകരണം മികച്ച ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രാപ്തമാക്കുമെന്നും ഹെൽത്ത്അഷ്വർ സ്ഥാപകനും സിഇഒയുമായ വരുൺ ഗെറ പറഞ്ഞു.

TAGS: ICICI BANK |