04
Saturday
May 2024
May 2024
ബജാജ് അലയൻസും ധനലക്ഷ്മി ബാങ്കും തമ്മിൽ ബാങ്കഷ്വറൻസ് ധാരണ
Posted on: October 8, 2015
കൊച്ചി : ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്ക്കുവാൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും ധനലക്ഷ്മി ബാങ്കും തമ്മിൽ കരാർ വച്ചു. ധാരണയനുസരിച്ച് അടുത്ത ഒമ്പതു വർഷത്തേക്കു ധനലക്ഷ്മി ബാങ്ക് ബജാജ് അലയൻസിന്റെ കോർപറേറ്റ് ഏജന്റായി പ്രവർത്തിക്കും. ധനലക്ഷ്മി ബാങ്ക് 2009 മുതൽ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിന്റെ പങ്കാളിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഇക്കാലയളവിൽ 400 കോടി രൂപയുടെ ബിസിനസ് നടത്തി.
ധനലക്ഷ്മി ബാങ്ക് ഇടപാടുകാർക്ക് ബജാജ് അലയൻസ് ലൈഫിന്റെ എല്ലാ ഇൻഷുറൻസ് ഉത്പന്നങ്ങളും ആവശ്യാനുസരണം തെരഞ്ഞെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഞ്ജു അഗർവാൾ പറഞ്ഞു.
ഇടപാടുകാരുടെ ധനകാര്യ-നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റുന്ന വൺ സ്റ്റോപ്പ്ഷോപ്പായി ബാങ്കിനെ മാറ്റുമെന്ന് ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജി. ശ്രീറാം പറഞ്ഞു.