അസറ്റ് ഹോംസിന്റെ 64-ാമത് പ്രോജക്ട് ഉദ്ഘാടനം ചെയ്തു

Posted on: December 17, 2020

കൊച്ചി : കൊച്ചി കടവന്ത്രയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ 64-ാമത് പ്രോജക്ട്, അസറ്റ് ലുമിനെയര്‍ ഉദ്ഘാടനം ചെയ്തു. അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ പൃഥ്വിരാജ് സുകുമാരനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കൊച്ചിയില്‍ ആദ്യമായി പൊതു സംവിധാനങ്ങള്‍ക്കുള്ള വൈദ്യുതി മുഴുവന്‍ റൂഫ്‌ടോപ്പിലെ സൗരോര്‍ജ പ്ലാന്റിലൂടെ ലഭ്യമാക്കുന്ന അപ്പാര്‍ട്‌മെന്റ് പ്രോജക്ടാണിത്.

പൊതു സംവിധാനങ്ങളായ ലിഫ്റ്റ്, ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, വാട്ടര്‍ പമ്പ്, കോമണ്‍ ഏരിയയിലെ ലൈറ്റുകള്‍ തുടങ്ങിയ എല്ലാ പൊതു സംവിധാനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി മുഴുവന്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പ്ലാന്റില്‍നിന്ന് ലഭിക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു.

പൊതു സൗകര്യങ്ങള്‍ക്കായി ഉടമകള്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടതില്ല എന്നതാണ് ഇതിന്റെ സവിശേഷത. 2020-ല്‍ 500 ഭവനങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് അസറ്റ് ഹോംസ് ലക്ഷ്യമിടുന്നത്.

 

TAGS: ASSET |