അസറ്റ് ഹോംസ് പദ്ധതി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on: August 10, 2022

കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന ഹര്‍ ഘര്‍ തിരംഗക്യാമ്പയിനു പിന്തുണയുമായി 10,000 അപ്പാര്‍ട്ട്‌മെന്റുകളില്‍ ദേശീയപതാക കിറ്റു നല്‍കുന്ന അസറ്റ് ഹോംസ് പദ്ധതി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

മേജര്‍ ജനറല്‍ (റിട്ട.) ടി.എം. ജോണ്‍ ആദ്യപതാക ഏറ്റുവാങ്ങി. ദേശീയപതാകയും ബാല്‍ക്കണിയില്‍ അതുയര്‍ത്താനുള്ള സംവിധാനവുമുള്‍പ്പെടുന്നതാണ് കിറ്റ്.

 

TAGS: ASSET |