07
Tuesday
May 2024
May 2024
അബാദ് ബിൽഡേഴ്സ് പൂർത്തിയാക്കിയ തൻസീൽ ഗ്രീൻ കൈമാറി
Posted on: August 17, 2019
കൊച്ചി: അബാദ് ബിൽഡേഴ്സ് പൂർത്തിയാക്കിയ റെസിഡൻഷ്യൽ പദ്ധതിയായ തൻസീൽ ഗ്രീൻ ഉപഭോക്താക്കൾക്ക് കൈമാറി. 22 അപ്പാർട്ട്മെന്റുകൾ അടങ്ങിയ തൻസീൽ ഗ്രീൻ ആറു മാസത്തിനുള്ളിൽ റെക്കോഡ് വേഗതയിലാണ് നിർമാണം പൂർത്തിയാക്കിയത്. അബാദ് ഗ്രൂപ്പ് ഡയറക്ടർ സക്കറിയ ഉസ്മാൻ സേട്ട് അപ്പാർട്ട്മെന്റുകൾ ഉപഭോക്താക്കൾക്ക് കൈമാറി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തൃപ്പൂണിത്തുറ എസ്.ഐ വെസ്റ്റ്ഫോർട്ട് ഗാർഡൻസിൽ രണ്ട് ടവറുകൾ അബാദ് ബിൽഡേഴ്സ് ആറു മാസം കൊണ്ട് പൂർത്തിയാക്കി കൈമാറിയിരുന്നു.
TAGS: Abad Builders | Dr. Najeeb Zackeria | Tanzeel Green |