ബിൽഡിംഗ് ഇന്നവേഷൻ ഗൈഡ് ഇന്ത്യയിൽ പുറത്തിറക്കി

Posted on: July 29, 2019

കൊച്ചി: യു.എസ് ഊർജ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ലോറൻസ് ബെർക്ലി നാഷണൽ ലാബിലെ ഗവേഷകർ തയാറാക്കിയ പ്രീമിയർ ഗൈഡ് ബുക്കായ ബിൽഡിംഗ് ഇന്നവേഷൻ ഗൈഡ് ഇന്ത്യയിൽ പുറത്തിറക്കി. തന്ത്രപ്രധാനമായ യു.എസ് – ഇന്ത്യ ഊർജ പങ്കാളിത്തത്തിന്റെ ഭാഗമായ പവർ ആൻഡ് എനർജി എഫിഷ്യൻസി പില്ലറിന്റെ പ്രവർത്തനങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യ- യു. എസ് ദീർഘകാല സഹകരണത്തിന്റെ ഫലം കൂടിയാണിത്.

ലോകത്തെ അഞ്ചാമത് വലിയ സാമ്പത്തിക ശക്തിയാകുന്ന ഇന്ത്യയുടെ 30 ശതമാനം ഊർജ ഉപഭോഗവും ബിൽഡിംഗ് മേഖലയിലാണ്. ഊർജ സംരക്ഷണം രാജ്യത്തിന്റെ മൊത്തം ഊർജ രൂപരേഖയിൽ ഏറെ പ്രാധാന്യമുള്ളതാണ്, രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് ഇത് ഏറെ സംഭാവനകൾ നൽകുകയും ചെയ്യും.

മികച്ചതും ഹരിതവും ഊർജ പര്യാപ്തവുമായ ഇന്ത്യയിലെ മികച്ച ഓഫീസിൽ കെട്ടിടങ്ങൾക്ക് ആവശ്യമായ സാങ്കേതികമായ മാർഗനിർദേശങ്ങൾ നൽകിയത് ബിൽഡിംഗ് ഇന്നവേഷൻ ഗൈഡ് ആയിരുന്നു. രാജ്യത്തിന്റെ കാലാവസ്ഥാ, സാംസ്‌കാരിക, പരിസ്ഥിതി മേഖലകൾക്ക് ഇണങ്ങുന്ന നിർമാണ രീതികളാണ് ബിഗ് ശുപാർശ ചെയ്യുന്നത്. അത് കൊണ്ട് തന്നെ തദ്ദേശീയമായ പരിഹാരമാർഗങ്ങളും നിർദേശിക്കാൻ കഴിയും. കെട്ടിടത്തിന്റെ ആകെയുള്ള രൂപകൽപ്പന, ഭൗതികമായ സംവിധാനങ്ങൾ, കെട്ടിടത്തിന്റെ ഇൻഫർമേഷൻ സംവിധാനങ്ങൾ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ബിഗ് ശുപാർശകൾ നൽകുന്നത്.

ഊർജ്ജ കാര്യക്ഷമത കൈവരിക്കുന്നതിൽ നിർമ്മാണ മേഖലക്ക് നിർണായക സ്ഥാനമുണ്ടെന്ന് ബിൽഡിംഗ് ഇന്നവേഷൻ ഗൈഡിലെ പ്രധാന എഴുത്തുകാരിയും യു.എസ് – ഇന്ത്യ സെന്റർ ഫോർ ബിൽഡിങ്ങ് എനർജി റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് (സി ബി ഇ ആർ ഡി) പ്രോഗ്രാം ഡയറക്ടറുമായ രേഷ്മ സിംഗ് അഭിപ്രായപ്പെട്ടു. മികവും മേന്മയും രൂപകല്പനയിൽ മാത്രമല്ല, പ്രവർത്തന മികവും അനിവാര്യമാണ്. പാരമ്പരാഗത്തി രീതിയോടൊപ്പം ആധുനിക സാങ്കേതികവിദ്യകളും നിരവധി വർഷത്തെ പഠന ഗവേഷണങ്ങളും, കമ്പ്യൂട്ടർ സിമുലേഷനും ഓൺ ദി ഗ്രൗണ്ട് പഠനങ്ങളും നടത്തിയ ശേഷമാണ് ബിൽഡിങ് ഇന്നവേഷ ഗൈഡ് ശുപാർശകൾ നൽകുന്നതെന്നും രേഷ്മ സിംഗ് പറഞ്ഞു.

ബിഗ് മാർഗനിർദേശങ്ങൾക്ക് വ്യാപകമായി പ്രചാരണം നൽകുന്നതിനായി ഹൈദരാബാദ്, മുംബൈ, ഡൽഹി, തിരുവനന്തപുരം, ബംഗലുരു എന്നീ അഞ്ച് പ്രധാന നഗരങ്ങളിൽ ബിഗ്ഗത്തോൺ എന്ന പേരിൽ ഈവന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഫാസിലോ, ജെ എൽ അൽ, യു എസ് ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് ഏജൻസി, അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റിയുട്ട്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, യു.എസ് ഇന്ത്യ ബിസിനസ് കൗൺസിൽ, മഹിന്ദ്ര, യു എസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം, എനർജി മാനേജ്മെന്റ് സെന്റർ കേരള, നിറ്റി സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ, വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റിയുട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ബിഗ്ഗത്തോൺ സംഘടിപ്പിച്ചത്. കെട്ടിടങ്ങൾക്ക് പുറമെ നിർമാണ സാമഗ്രികൾ, സ്മാർട്ട് ഗ്രിഡ്, എനർജി ടെക്നോളജി, തുടങ്ങിയ മേഖലകളും ബിഗ് കണക്കിലെടുക്കാറുണ്ട്.

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല അതിവേഗം വളരുകയും വേഗത കൈവരിക്കുകയുമാണെന്ന് ഫാസിലോ സിഇഒയും സഹ സ്ഥാപകനുമായ പ്രഭു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഭാവിയിലേക്ക് ഊർജ്ജ കാശംതയും മികവുറ്റതുമായ നിർമാണ രീതികൾക്കായി ബിഗ്ഗത്തോണിന് ഏറെ നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഗ്ഗത്തോൺ ശില്പശാലകളുടെ തീയതിക്കും കൊടുത്താൽ വിവരങ്ങൾക്കുമായായി സന്ദർശിക്കുക: www.buildinginnovationguide.com/bigathon