അസറ്റ് കാൻവാസ് ഉദ്ഘാടനം ചെയ്തു

Posted on: May 1, 2019

കൊച്ചി : അസറ്റ് ഹോംസിന്റെ 58 ാമത് പാർപ്പിട പദ്ധതിയായ കൊച്ചി മരടിലെ അസറ്റ് കാൻവാസ് പൂർത്തിയായി. റംദ റിസോർട്ടിൽ നടന്ന ചടങ്ങിൽ അസറ്റ് ഹോംസ് ബ്രാൻഡ് അംബാസഡർ ആശ ശരത് അസറ്റ് കാൻവാസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽകുമാർ വി, ജോയിന്റ് വെഞ്ചർ പാർട്ണർ ബിപിൻ ആൻഡ്രൂസ്, ആർക്കിടെക്റ്റുമാരായ ബെന്നി സക്കറിയ, ലാലിച്ചൻ സക്കറിയ, ഡയറക്ടർ എൻ. മോഹനൻ, ചീഫ് ടെക്കനിക്കൽ ഓഫീസർ മഹേഷ് എൽ, അസറ്റ് ഡിലൈറ്റ് സർവീസസ് ഹെഡ് അഞ്ജു വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.