പ്ലൈവുഡിന് പകരം ക്ലബ് ഗ്രേഡ് എച്ച്ഡിഎഫ്

Posted on: August 28, 2018

കൊച്ചി: വുഡ് പാനല്‍ ഉല്‍പ്പാദകരായ ഗ്രീന്‍പാനല്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ഫൈബര്‍ ബോര്‍ഡായ ക്ലബ് ഗ്രേഡ് എച്ച്ഡിഎഫ് വിപണയില്‍ എത്തിച്ചു. വളരെ ശക്തവും കരുത്തുറ്റതുമായ ക്ലബ് ഗ്രേഡ് എച്ച്ഡിഎഫ് ബോര്‍ഡ് ജലത്തെ പ്രതിരോധിക്കുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക പ്ലാന്റിലാണ് ബോര്‍ഡിന്റെ ഉല്‍പ്പാദനം.

പ്ലൈവുഡിന് ബദലായ ഈ ഉല്‍പ്പന്നം ഈര്‍പ്പം കൂടുതലുള്ള അടുക്കള, ബാത്ത്‌റൂം ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമമാണ്. ഉയര്‍ന്ന സാന്ദ്രതയുള്ള ഈ ബോര്‍ഡുകളില്‍ പൂപ്പല്‍ പിടിക്കില്ലെന്ന് മാത്രമല്ല തണ്ടുതുരപ്പന്‍മാരെ പോലും പ്രിതിരോധിക്കുകയും ചെയ്യും. ബോര്‍ഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ഗുണനിലവാരവും ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്നതിനാല്‍ ബോര്‍ഡ് ഈടുറ്റതാകുന്നു. സാധാരണ പ്ലൈവുഡിന്റെ പകുതി വിലയ്ക്കു ഗ്രീന്‍പാനല്‍ ക്ലബ് ഗ്രേഡ് എച്ച്ഡിഎഫ് ലഭിക്കും.

TAGS: Greenpanel |