03
Friday
May 2024
May 2024
ന്യൂക്ലിയസിന് കസ്റ്റമർ ഫ്രണ്ട്ലി ബിൽഡർ പുരസ്കാരം
Posted on: November 23, 2016
കൊച്ചി : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന് മികച്ച കസ്റ്റമർ ഫ്രണ്ട്ലി ബിൽഡർ പുരസ്കാരം. മികച്ച ഉപഭോക്തൃ സേവനത്തിന് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർടിഐ കൗൺസിലുമായി ചേർന്ന് ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. കലൂർ ആശിർഭവനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയിനിൽ നിന്നും ന്യൂക്ലിയസ് പ്രോപ്പർട്ടീസ് ഡയറക്ടർ എൻ പി നാഷിദ് അവാർഡ് ഏറ്റുവാങ്ങി.
ഡെപ്യൂട്ടി മേയർ ടി ജെ വിനോദ്, മുൻ എം പി ഡോ. സെബാസ്റ്റിയൻ പോൾ, മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, കേരള ചേംബർ ഓഫ് കൊമേഴസ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ രാജാ സേതുനാഥ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് തെക്കൻ, ആർടിഐ കൗൺസിൽ ജില്ലാ കോർഡിനേറ്റർ ജെറിൻ ജോൺ പടയാറ്റിൽ, ഉപഭോക്തൃ കൗൺസിൽ മെമ്പർ അഡ്വ. എ.ഡി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
TAGS: Nucleus Properties |
Trending News