ബ്രാൻഡഡ് ഇന്റീരിയറുകളുമായി ന്യൂക്ലിയസ് ഇൻസൈഡ്‌സ്

Posted on: November 1, 2016

nucleus-insides-launch-big

കൊച്ചി : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാൻഡഡ് ഇന്റീരിയറുകൾ വിപണിയിൽ അവതരിപ്പിച്ചു. വീടുകൾക്കും ജോലിസ്ഥലത്തിനും അനുയോജ്യമാകും വിധത്തിൽ അവരവരുടെ താത്പര്യാനുസരണം സജ്ജീകരിക്കാനുതകുന്ന രൂപകൽപനയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഡിസൈനുകളെ അടിസ്ഥാനമാക്കി പ്രധാനമായും നാല് വിഭാഗങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.

പരിഷ്‌കൃതവും കാലികവുമായ അ ലാ മോഡ്, തടി ഉപയോഗിച്ച് പരമ്പരാഗത രീതിയിലുള്ള പെരുന്തച്ചൻ, ക്ലാസിക് അറബിക് ഡിസൈനായ താസ്മിം, വ്യക്തിപരമായ അഭിരുചികൾക്ക് ഇണങ്ങുന്ന എക്ലെറ്റിക്കോ എന്നിവ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിലാണ് തയാറാക്കുന്നത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയാണ് ന്യൂക്ലിയസ് ഇൻസൈഡ്‌സ് അവതരിപ്പിച്ചത്. മാനേജിംഗ് ഡയറക്ടർ എൻ. പി. നിഷാദ്, ഡയറക്ടർമാരായ എൻ. പി. നൗഷാദ്, എൻ. പി നാഷിദ്, അബ്ദുൾ നാസർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.