സംരംഭകർക്കായി ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ ബിസനസ് ലോഞ്ച്

Posted on: January 17, 2017

കൊച്ചി : ന്യൂക്ലിയസ്സ്പ്രീമിയം പ്രോപ്പർട്ടീസ് സംരംഭകർക്കായി ബിസിനസ് ലോഞ്ച് ഒരുക്കുന്നു.ന്യൂക്ലിയസ് വെർഡന്റ് എന്നു പേരിട്ടിരിക്കുന്ന ബിസിനസ് ലോഞ്ച് കൊച്ചിയുടെ ഹോട്ട്‌സ്‌പോട്ട് എന്നു വിശേഷിപ്പിക്കാവുന്ന ഇടപ്പള്ളിയിലാണ്.ന്യൂക്ലിയസിന്റെ 19 ാമത് പ്രൊജക്ടാണ് വെർഡന്റ്. വിപുലമായ സൗകര്യങ്ങളാണ് വെർഡന്റിൽ ഒരുക്കുന്നത്. കോൺഫറൻസ് ഹാൾ, വിസിറ്റേഴ്‌സ് ലോഞ്ച്, റൂഫ് ടോപ്പ് കഫറ്റേരിയ, കോമൺ റിസപെഷൻ തുടങ്ങി ഒട്ടനവധി സവിശേഷതകൾ ലോഞ്ചിന്റെ പ്രത്യേകതകളാണ്.

ഓഫീസ് സ്‌പേസുകളുടെ വലുപ്പ ചെറുപ്പം നോക്കാതെ എല്ലാ ഉടമകൾക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നതാണ് വെർഡന്റിന്റെ പ്രധാന പ്രത്യേകത. ലോഞ്ചിന്റെ അവതരണം ബി ജെ പി സംസ്ഥാന ജനറൽസെക്രട്ടറി എ. എൻ. രാധാകൃഷണൻ നിർവഹിച്ചു. ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടർ നിഷാദ് എൻ.പി, ഡയറക്ടർ നാഷിദ് എൻ.പി. എന്നിവർ സന്നിഹിതരായിരുന്നു.

ബിസനസ് സംരംഭകർക്ക് മികച്ച രീതിയിലുള്ള ഓഫീസ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ന്യൂക്ലിയസ് ഇടപ്പള്ളിയിൽ വെർഡന്റ അവതരിപ്പിക്കുന്നത്.