നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: October 31, 2023

കൊടുങ്ങല്ലൂര്‍ : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി നവംബര്‍ നാല് ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിക്കും.

കാര്‍ഡിയാക്, പീഡിയാട്രിക് സര്‍ജറി, യൂറോളജി, പീഡിയാട്രിക് ന്യൂറോളജി, ജനറല്‍ പീഡിയാട്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനക്കുള്ള സൗകര്യങ്ങളാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് രോഗങ്ങള്‍ ജന്മനാ സ്ഥിരീകരിക്കപ്പെട്ടവര്‍, ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍, സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും ചികിത്സ നടത്താന്‍ കഴിയാത്തവര്‍ വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ഇ.സി.ജി, ഇ.ഇ.ജി, എക്കോ, രക്ത പരിശോധനകള്‍ തുടങ്ങിയവ സൗജന്യമായി ചെയ്തു നല്‍കും. ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് പുറമേ ആസ്റ്റര്‍ വോളന്റിയേഴ്സ്, ഇന്‍ഡിപെന്‍ഡന്‍സ് ക്ലബ്ബ് എന്നിവരുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9847971971, 9061112283, 9207033219, 8848824593 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

TAGS: Aster Medcity |