ലക്ഷദ്വീപ് അമിനി ദ്വീപ് സ്വദേശിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന അതിനുതന ചികിത്സാരീതിയിലൂടെ ആശ്വാസം

Posted on: October 29, 2022

കൊച്ചി : ഭക്ഷണം ഇറക്കാനാകാതെ 21 വര്‍ഷമായി ദുരിതമനുഭവിച്ച ഇരുപത്തേഴുകാരിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന അതിനുതന ചികിത്സാരീതിയിലൂടെ ആശ്വാസം.

ലക്ഷദ്വീപ് അമിനി ദ്വീപ് സ്വദേശി കളായ കുഞ്ഞിക്കോയയുടെയും കുഞ്ഞീബിയുടെയും മകള്‍ മര്‍ജാനയ്ക്ക് ആറുവയസ്സുമുതല്‍ ഭക്ഷണം കഴിച്ചാല്‍ തുടര്‍ച്ചയായ ഛര്‍ദ്ദിയായിരുന്നു. ദിവസം കഴിയും തോറും ആരോഗ്യം ശോഷിച്ചുവന്നു. ആസ്റ്ററിലെത്തുമ്പോള്‍ 26 കിലോയായിരുന്നു ഭാരം. പരിശോധനയില്‍ അന്നനാളത്തില്‍ കഴുത്തി നുതാഴെ അസാധാരണമായ തടസ്റ്റം കണ്ടെത്തി.

തുടര്‍ച്ചയായി ഭക്ഷണം കെട്ടിനിന്നതിനാല്‍ ആഭാഗം തകരാറിലായി എതിര്‍വശത്തേക്ക് അന്നനാളം നീങ്ങിപ്പോയിരുന്നു. അന്നവാഹിനിക്കുഴലുകളിലെ ഞരമ്പുകള്‍ക്കുണ്ടാകുന്ന തകരാറുമൂലമുള്ള അക്കഷ്യാ കാര്‍ഡിയ എന്ന അപൂര്‍വ രോഗമാണിതെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ഡോക്ടര്‍മാരായ ഇസ്ലായില്‍ സിയാദും ജെഫി ജോര്‍ജും പെര്‍ ഓറല്‍ എന്‍ഡോസ്‌കോപ്പിക് മയോട്ടമിക്ക് മര്‍ജാനയെ വിധേയയാക്കി. വായിലൂടെ അന്നനാളത്തിലേക്ക് കുഴല്‍ കടത്തിവിട്ട് തടസ്സങ്ങള്‍ നീക്കുന്ന പാര്‍ശ്വഫലമില്ലാത്ത ചികിത്സാരീതിയാണിതെന്ന് ഗ്യാസ്‌ട്രോ എന്‍ട്രോളജിനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജിഎന്‍ രമേഷ് പറഞ്ഞു.

ഡോ. ജെബി ജേക്കബ്, ഡോ.എം പ്രശാന്ത്, ഡോ. സുരേഷ് ജിനായരുടെ കീഴിലുള്ള വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്നാണ് ചികിത്സ നടത്തിയത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, മര്‍ജാനയുടെ സഹോദരന്‍ മുഹമ്മദ് കാസിം, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ ട്രോളജി കണ്‍സള്‍ട്ടന്റ് ഡോ. ബിമുഹമ്മദ് നൗഫല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

TAGS: Aster Medcity |