കിംസ്‌ഹെല്‍ത്തിന്റെ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന് പുരസ്‌കാരം

Posted on: October 8, 2021

തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള ഇക്കണോമിക് ടൈംസിന്റെ ഹെല്‍ത്ത്‌കെയര്‍ പുരസ്‌കാരം കിംസ്‌ഹെല്‍ത്ത് സ്വന്തമാക്കി. ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ വൈദഗ്ധ്യമേറിയ ചികിത്സാമികവിനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാധുനിക സജ്ജീകരണത്തിനുമാണ് പുരസ്‌കാരം.

പ്രസവപൂര്‍വ ചികിത്സ, പ്രസവം, പ്രസവരക്ഷ എന്നിവയടങ്ങുന്ന ചികിത്സാവിഭാഗമാണ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി. വിദഗ്ധരായ 15 ഡോക്ടര്‍മാരാണ് കിംസ്‌ഹെല്‍ത്തില്‍ ഈ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നത്.

കിംസ്‌ഹെല്‍ത്തിന് ഇക്കണോമിക് ടൈംസിന്റെ ഹെല്‍ത്ത്‌കെയര്‍ പുരസ്‌കാരം ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കിംസ്‌ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് പുരസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

കിംസ്‌ഹെല്‍ത്തിലെ പുതിയ അത്യാധുനിക കെട്ടിടസമുച്ചയമായ കിംസ്‌ഹെല്‍ത്ത് ഈസ്റ്റിലാണ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. അതിസങ്കീര്‍ണമായ പ്രസവങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്ന പെരിനേറ്റോളജി വിഭാഗവും ഇവിടെയുണ്ട്. അമ്മയുടെയും നവജാതശിശുവിന്റേയും സുരക്ഷയ്ക്കും മികച്ച ചികിത്സയ്ക്കുമുള്ള അത്യാധുനിക സാങ്കേതികവിദ്യാധിഷ്ഠിത ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടു നിലകള്‍ പൂര്‍ണമായും ഈ വിഭാഗങ്ങള്‍ക്ക് മാറ്റിവച്ചിട്ടുണ്ട്.