അമിതവയര്‍ ; കിംസ്‌ഹെല്‍ത്തില്‍ ചൊവ്വാഴ്ച ശസ്ത്രക്രിയ ക്യാമ്പ്

Posted on: October 12, 2020

 

കൊല്ലം : കിംസ്‌ഹെല്‍ത്ത് കൊല്ലം ആശുപത്രിയില്‍ പ്ലാസ്റ്റിക് ആന്‍ഡ് ജനറല്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 13 ചൊവ്വാഴ്ച അബ്ഡമിനോപ്ലാസ്റ്റി (ടമ്മി ടക്ക്) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അമിതവണ്ണം കാരണം വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ത്വക്ക് വലിഞ്ഞ് പല മടക്കുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ശസ്ത്രക്രിയയിലൂടെ അധിക കൊഴുപ്പും ത്വക്കും നീക്കം ചെയ്ത് അടിവയറിനെ പഴയ രൂപത്തില്‍ ആക്കുന്നതിനെയാണ് അബ്ഡമിനോപ്ലാസ്റ്റി എന്നുപറയുന്നത്.

വനിതാ പ്ലാസ്റ്റിക് സര്‍ജന്‍മാരായ ഡോ. സഫിയജ എം, ഡോ. സുമന്‍ ഒഎസ്, ഡോ. റിസ സിദ്ദീഖി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവരെ സൗജന്യമായി പരിശോധിക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്യും. വനിതകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കും.

ശസ്ത്രക്രിയയോ, ലിപ്പോസക്ഷനോ ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ചെയ്യുവാനുള്ള അവസരവും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക്: 90207 91789.