കൊവിഡ് 19 : റൂറല്‍ പോലീസിന് കരുതലുമായി കിംസ്‌ഹെല്‍ത്ത്

Posted on: June 22, 2021

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തുല പങ്ക് വഹിക്കുന്ന പോലീസുകാര്‍ക്ക് കരുതലുമായി കിംസ്‌ഹെല്‍ത്ത്. സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ (സിഎസ്ആര്‍) ഭാഗമായി തിരുവനന്തപുരം റൂറല്‍ പോലീസിന് കൊവിഡ് സുരക്ഷാ വസ്തുക്കള്‍ കിംസ്‌ഹെല്‍ത്ത് കൈമാറി.

കിംസ്‌ഹെല്‍ത്തിന്റെ സിഎസ്ആര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദൗത്യത്തില്‍ ആശുപത്രി സിഒഒ ശ്രീമതി. രശ്മി ആയിഷ 5000 മാസ്‌ക്കുകള്‍, 100 ഫേസ് ഷീല്‍ഡ്, 500 സാനിറ്റൈസര്‍ എന്നിവ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. പി. കെ മധുവിന് നല്‍കി.

ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനാര്‍ഹമായ സേവനമാണ് കേരള പോലീസിന്റേതെന്നും അവരുടെ ദൈനംദിന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയേകാനായതില്‍ സന്തോഷമുണ്ടെന്നും രശ്മി ആയിഷ പറഞ്ഞു.