ആസ്റ്റർ മെഡ്‌സിറ്റിയിൽ സിൽക്ക് വിസ്ത സ്റ്റെന്റ് ചികിത്സ

Posted on: August 3, 2021

കൊച്ചി : തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളിലുണ്ടാവുന്ന വീക്കം (അന്യൂറിസം) പരിഹരിക്കുന്നതിന് നൂതനമായ സില്‍ക്ക് വിസ്തസ്‌റ്റൈന്റ് ചികില്‍സാ രീതി വിജയകരമായി ഉപയോഗിച്ച് എറണാകുളത്തെ ആസ്റ്റര്‍ മെഡ്‌സിറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ഈ രീതിയില്‍ ചികില്‍സ ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തലവേദനയും കാഴ്ച അസ്വസ്ഥതകളും അനുഭവപ്പെട്ട എറണാകുളം സ്വദേശിയായ 55-കാരിക്കാണ് ആസ്റ്ററിലെ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി വിഭാഗത്തില്‍ ചികില്‍സ നടത്തിയത്. ദൃശ്യങ്ങള്‍ രണ്ടായി കാണുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് രോഗിയെ അലട്ടിയിരുന്നത്. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയില്‍ ഭീമന്‍വീക്കം കണ്ടെത്തി.

പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പ്രക്രിയയിലൂടെ 48 മണിക്കൂറിനുള്ളില്‍ രോഗിയെ ഡിസ്മാര്‍ജ് ചെയ്യാന്‍ കഴിഞ്ഞുവെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. വിജയ് ജയകൃഷ്ണന്‍ പറഞ്ഞു. ഡോ. ദിലീപ് പണിക്കര്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോ സര്‍ജറി, ആസ്റ്റര്‍ മെഡ്‌സിറ്റി, ഡോ. ജിതേന്ദ്ര, കണ്‍സല്‍ട്ടന്റ് അനസ്തീഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സപൂര്‍ത്തിയാക്കിയത്.

 

TAGS: Aster Medcity |