പണിക്കൂലിയില്‍ 50 ശതമാനം ഇളവ്; ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഗ്രാന്‍ഡ് ഓഫര്‍

Posted on: January 30, 2024

കൊച്ചി : ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ്ആലുക്കാസ് ഷോറൂമുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ പരിമിതകാല ഗ്രാന്‍ഡ് ഓഫര്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലേയും എല്ലാ തരം സ്വര്‍ണം, വജ്രം, പ്രിഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും ലഭ്യമാണ്. ദശലക്ഷത്തിലേറെ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളില്‍ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പാരമ്പര്യ അഭിരുചികളും കോര്‍ത്തിണക്കിയ ആഭരണങ്ങളാണിവ.

ജനുവരി 25ന് ആരംഭിച്ച ഗ്രാന്‍ഡ് ഓഫര്‍ ഫെബ്രുവരി 18 വരെ തുടരും. സൗജന്യ ആജീവനാന്ത മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ്, ഓരോ പര്‍ച്ചേസിനും ബൈബാക്ക് അഷ്വറന്‍സ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഗ്രാന്‍ഡ് ഓഫറിനൊപ്പം ജോയ്ആലുക്കാസിന്റെ ലോകോത്തര ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കള്‍ക്ക് നേരിട്ടറിയാം. ഷോറൂമുകളിലെ മികച്ച അന്തരീക്ഷം, വ്യക്തിഗത ശ്രദ്ധ നല്‍കുന്ന ഉപഭോക്തൃ സേവനം, സൗകര്യപ്രദമായ പാര്‍ക്കിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

”സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഏറ്റവും മികച്ചതും വിപുലവുമായ ആഭരണങ്ങള്‍ ഞങ്ങളുടെ എല്ലാ ഷോറൂമുകളിലും പ്രതീക്ഷിക്കാം,” ഗ്രാന്‍ഡ് ഓഫറിനെ കുറിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.