ജോയ്ആലുക്കാസിന്റെ 120 മത് ഷോറൂം ചെന്നൈയിൽ തുറന്നു

Posted on: January 8, 2017

ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം ചെന്നൈ ക്രോംപെട്ടിൽ സിനിമാതാരം പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു. നല്ലി സിൽക്‌സ് ഉടമ ഡോ. നല്ലി കുപ്പുസ്വാമി, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, സിനിമാതാരം ത്യാഗരാജൻ, കെ.സി.സി.എൽ.എ പ്രസിഡന്റ് അനിയൻ ജോർജ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഡി.ജോസ്, റീട്ടെയ്ൽസ് ഡിജിഎം പി.ഡി.ഫ്രാൻസീസ്, റീജണൽ മാനേജർ ഷാജു കെ.ആർ എന്നിവർ സമീപം.

ചെന്നൈ : ജോയ്ആലുക്കാസിന്റെ 120  മത് ഷോറൂം ചെന്നൈ ക്രോംപേട്ടിൽ സിനിമാതാരം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ ജോയ്ആലുക്കാസ് ഷോറൂമുകളുടെ എണ്ണം തമിഴ്‌നാട്ടിൽ ഇരുപതും, ഇന്ത്യയിൽ 65 മായി ഉയർന്നു. 2016 അവസാനം രണ്ട് ഷോറൂമുകൾ തുറന്ന് പ്രവർത്തനം അമേരിക്കയിലേയ്ക്കുകൂടി വ്യാപിപ്പിച്ച ഗ്രൂപ്പ് 2017 ൽ കൂടുതൽ ഷോറൂമുകൾ തുറക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ക്രോംപെട്ട് ഷോറൂമെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

ഏറ്റവും മികച്ച ഓഫറുകളും, സർവീസുകളും ഉറപ്പാക്കുന്നതായിരിക്കും ജോയ്ആലുക്കാസിന്റെ ഓരോ ഷോറൂമുകളെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സിനിമാതാരം ത്യാഗരാജൻ, നല്ലി സിൽക്‌സ് ഉടമ ഡോ. നല്ലി കുപ്പുസ്വാമി, കെ.സി.സി.എൽ.എ പ്രസിഡന്റ് അനിയൻ ജോർജ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഡി.ജോസ്, റീട്ടെയിൽസ് ഡിജിഎം പി.ഡി. ഫ്രാൻസീസ്, റീജണൽ മാനേജർ ഷാജു കെ. ആർ തുടങ്ങിയവർ പങ്കെടുത്തു.