യു എ ഇ കമ്പനികളില്‍ പ്രവാസികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

Posted on: June 2, 2021

ദുബായ് : യു. എ. ഇ. യില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തില്‍ ബിസിനസ് തുടങ്ങാമെന്ന പുതിയനിയമം പ്രാബല്യത്തിലായി. ആദ്യദിനമായ ചൊവ്വാഴ്ച തന്നെ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേ
ശികള്‍ 100 ശതമാനം ഉടമസ്ഥാവകാശത്തില്‍ ബിസിനസ് തുടങ്ങി. ബിസിനസ് സെറ്റപ്പ് കമ്പനി
കളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2020- ലാണ് പുതിയ നിക്ഷേപനിയമത്തിന് അനുമതി നല്‍കിയത്. സ്വദേശിയായ പൗരന്റ പങ്കാളിത്തമില്ലാതെ തന്നെ ബിസിനസ് തുടങ്ങാമെന്ന നയം യു.എ.ഇ.യുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ നിയമമാറ്റമാണ്.

സ്വതന്ത്രമേഖലകള്‍ക്ക് പുറത്തെ ബിസിനസ് സംരംഭങ്ങളില്‍ 51 ശതമാനം ഓഹരി സ്വദേശിയുടെ പേരിലായിരിക്കണം എന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. ഏതൊക്കെ മേഖലകളിലാണ് 100 ശതമാനം ഉടമസ്ഥാവകാശം കിട്ടുക എന്നത് സംബന്ധിച്ച് വിപുലമായപട്ടിക സര്‍ക്കാര്‍വകുപ്പുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. നിലവിലുള്ള സംരംഭങ്ങളുടെ ഉടമാസ്ഥാവകാശത്തിലും മാറ്റങ്ങള്‍വരുത്താന്‍ അവസരങ്ങളുണ്ട്.

കോവിഡ് അനന്തര സാമ്പത്തിക ലോകത്ത് വിവിധ രാജ്യങ്ങളിലെ നിക്ഷേപകരെ വലിയ തോതില്‍ യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും.

TAGS: Ownership |