യൂണിയൻ കോപിന്റെ മൂന്നാമത്തെ മാൾ അൽ വർഖയിൽ തുറന്നു

Posted on: December 5, 2020

ദുബായ് : യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യുണിയന്‍ കോപിന്റെ മൂന്നാമത്തെ മാള്‍ അല്‍ വര്‍ഖയില്‍ പ്രവര്‍ത്തനം തുടങ്ങി. സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍
ഫലാസിയും ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മിര്‍ദിഫിനും അല്‍ വര്‍ഖയ്ക്കും ഇടയിലുടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ടിപ്പോളി സീറ്റിലാണു സിറ്റി മാള്‍. 34.7 കോടി ദിര്‍ഹം ചെലവില്‍ 685112 ചതുരശ്ര അടിയിലാണ് മാള്‍. 5നിലകളുള്ള കെട്ടിടത്തിന് 28 സെയില്‍സ്
പോയിന്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ട്. രണ്ടു പ്രവേശന കവാടങ്ങള്‍. ഹൈപ്പര്‍മാര്‍ക്കറ്റില്‍ 161 വിഭാഗങ്ങളിലായി 48000 തരം ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുണ്ട്. 42 സ്റ്റോറുകളും മാളില്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 26 എണ്ണം താഴത്തെ നിലയിലും 16 എണ്ണം ഒന്നാം നിലയിലുമാണ്.11 കൊമേഴ്‌സ്യല്‍ കിയോസ്‌കകളുംററന്റുകളും മാളിലുണ്ട്.

ജ്വല്ലറി, പൂക്കടകള്‍, ഗൃഹോപകരണ കടകള്‍, ഫാര്‍മസി, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. വ്യാജ ഉത്പന്നങ്ങള്‍ വില്ക്കില്ലെന്നതു കമ്പനിയുടെ നയമാണെന്നും ശുദ്ധമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ വിതരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും ഫലാസി അറിയിച്ചു. അല്‍ ബര്‍ഷയ്ക്കും ഇത്തിഹാദിനും ശേഷം യൂണിയന്‍ കോപ് ആരംഭിക്കുന്ന മാളാണിത്.