എല്ലാ എമിറേറ്റുകളിലേക്കും ടൂറിസ്റ്റ് വിസ

Posted on: September 28, 2020

അബുദാബി : കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവച്ച സന്ദര്‍ശക, ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് യുഎഇ. അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ഇന്നലെത്തന്നെ വിസ വിതരണം തുടങ്ങി. ദുബായില്‍ ജൂണില്‍ ആരംഭിച്ചിരുന്നു. തൊഴില്‍ വിസ നിരോധനം തുടരും. എന്നാല്‍, താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെടാവുന്നവിധം മിഷന്‍ വിസ ഉള്‍പ്പെടെ നല്‍കും. ഹ്രസ്വകാല ജോലികള്‍ക്കും വിസ നല്‍കും.

യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് (ആര്‍ടിപിസിആര്‍ടെസ്റ്റ്) സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആരോഗ്യവിവരങ്ങള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം നല്‍കുകയും അല്‍ഹൊസന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം. 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍.