മില്യന്‍ ഡോളര്‍ ലോട്ടറിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം

Posted on: July 20, 2020


ദുബായ് : യുഎഇയിലെ പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം. അജ്മാനിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല് മാലതി ദാസിനാണ് ഇക്കുറി സമ്മാനം. ഏകദേശം ഏഴര കോടി രൂപവരും സമ്മാനത്തുക. ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. മാലതി ദീര്‍ഘനാളായി യുഎഇയിലാണു താമസം. സമ്മാനത്തുക നല്ലകാര്യങ്ങള്‍ക്കു ചെലവഴിക്കുമെന്ന് അവര്‍ പറഞ്ഞു. 1999 ല്‍ മില്യന്‍ ഡോളര്‍ ലോട്ടറി ആരംഭിച്ചശേഷം ഇന്ത്യയില്‍ നിന്നുള്ള 165 പേര്‍ സമ്മാനം നേടിയിട്ടുണ്ട്.