ശൈഖ് ഖലീഫ വീണ്ടും യു.എ.ഇ. പ്രസിഡന്റ്

Posted on: November 11, 2019

അബുദാബി: യു.എ.ഇ. പ്രസിഡന്റായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. നാലാംതവണയാണ് ശൈഖ് ഖലീഫ യു.എ.ഇ.പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. യു.എ.ഇ. സുപ്രീം കൗണ്‍സിലാണ് അദ്ദേഹത്തെ വീണ്ടും രാജ്യത്തിന്റെ തലവനായി ചുമതലയേല്‍പ്പിച്ചത്.

യു.എ.ഇ.യുടെ പ്രഥമ പ്രസിഡന്റും പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നിര്യാണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ യു.എ.ഇ.യുടെ ഭരണമേറ്റെടുക്കുന്നത്. യു.എ.ഇ.യുടെ സാങ്കേതികതയിലേക്കുള്ള കുതിപ്പില്‍ രാജ്യത്തിന്റെ അമരക്കാരനായി നിലകൊള്ളുകയാണ് ശൈഖ് ഖലീഫ.