ജമാദ് ഉസ്മാനെ കേരള പ്രവാസി സംഘം ആദരിച്ചു

Posted on: January 24, 2019

കോഴിക്കോട് : ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് ഫസ്റ്റ് ന്റെ മാനേജിംഗ് ഡയറക്ടർ ജമാദ് ഉസ്മാന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന വേദിയിൽ ആദരം. വിദേശ രാജ്യങ്ങളിൽ വ്യവസായ, ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഡോക്യുമെന്റേഷൻ ഉൾപ്പെടെ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്ന സ്ഥാപനമാണ് എമിറേറ്റ്‌സ് ഫസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഗതാഗതവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രനാണ് ജമാദിന് അനുമോദനപത്രം സമ്മാനിച്ചത്.

പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ. വി. അബ്ദുൾ ഖാദർ, വി. കെ. സി. മമ്മദ്‌കോയ, എ. പ്രദീപ് കുമാർ, പി. ടി. എ. റഹിം, പുരുഷൻ കടലുണ്ടി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി തുടങ്ങിയവർ സംബന്ധിച്ചു.