യൂസഫലിക്ക് സൗദിയിലും ആജീവനാന്ത താമസരേഖ

Posted on: March 3, 2020

റിയാദ് : സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ലഭിച്ചു. വന്‍കിട നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്. ദീര്‍ഘകാല താമസാനുമതി ലബിക്കുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ സൗദിയില്‍ വ്യവസായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങാനും സാധിക്കും.

യുഎഇയിലെ സ്ഥിരതാമസാനുമതി ആദ്യം ലഭിച്ചതും യൂസഫലിക്കായിരുന്നു.

TAGS: Yusaf-ali |