പ്രഥമ ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് നവംബറില്‍

Posted on: January 10, 2020

ദോഹ : പ്രഥമ ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് (ക്യുടിഎം2020) നവംബറില്‍ ആരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ക്യുടിഎം നടക്കുന്നത്. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ 2030 നയങ്ങള്‍ക്ക് അനുസൃതമായാണ് ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്.

വിനോദസഞ്ചാരം, യാത്രാ മേഖലയിലെ നിലവിലെ പ്രവണതകളും നയങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, യാത്രാ വിനോദസഞ്ചാര മേഖലയിലെ കമ്പനികള്‍, മ്യൂസിയങ്ങള്‍, വിനോദ-ആഡംബര വ്യവസായം, വിദ്യാഭ്യാസ ടൂറിസം സ്ഥാപനങ്ങള്‍, മാര്‍ക്കറ്റിങ് കമ്പനികള്‍ എന്നിവയെല്ലാം ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കും.