കേബിള്‍ നിര്‍മിത പാലം 2021ല്‍ തുറക്കും

Posted on: December 9, 2019


ദോഹ : രാജ്യത്തെ ആദ്യത്തെ കേബിള്‍ നിര്‍മിത പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണു പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പാലം നിര്‍മിക്കുന്നതിനൊപ്പം തന്നെ ഹലൗള്‍ റൗണ്ട് എബൗട്ട് രണ്ട് നിരപ്പിലുള്ള സിഗ്നല്‍ നിയന്ത്രിത ഇന്റര്‍ചേഞ്ചാക്കി മാറ്റുന്ന ജോലികളും ആരംഭിച്ചു.

സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായാണ് ഇവയുടെ നിര്‍മാണം. ഹലൗള്‍ റൗണ്ട് എബൗട്ടില്‍ നിന്ന് സല്‍വ റോഡിലെ ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനിലൂടെ കടന്നു പോകുന്ന കേബിള്‍ നിര്‍മിത പാലം ഹമദ് രാജ്യാന്തര വിമാനത്താവളം, ബു ഹമൂര്‍, മിസൈമിര്‍, അല്‍ വാബ്, ഫരീജി അല്‍ സുഡാന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകും. 854 പ്രീ കാസ്റ്റ് കോണ്‍ക്രീറ്റ് കഷണങ്ങള്‍ നിര്‍മാണത്തിന് വേണ്ടി വരും. ഓരോന്നിന്റെ ഭാരം ഏകദേശം 200 ടണാണ്.