ഖത്തര്‍ ടെകിന്റെ പുതിയ ഓഫീസ് മാമുറ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: November 16, 2019

ദോഹ : ഖത്തറിലെ പ്രമുഖ പ്രൊജക്റ്റ് മാനേജ്‌മെന്റ് കമ്പനിയായ ഖത്തര്‍ ടെകിന്റെ പുതിയ ഓഫീസ് മാമുറ പ്ലാസയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍ അബ്ദുല്ല നാസര്‍ എ. എം. അല്‍ കഅബി ഉദ്ഘാടനം നിര്‍വഹിച്ചു. ഖാലിദ് മുഹമ്മദ് ഇ എ അല്‍ ബുഐനിന്‍, സെന്റ് ജെയിംസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. മതിയാസ് കാവുങ്ങല്‍, ഐസിസി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഡോ. കെ. സി. സാബു, ആലിച്ചന്‍ എം. തോമസ്, മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മുന്‍ ഐസിസി പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍, അല്‍മആരിഫ് സി. ഇ. ഒ. ഡോ. വിവേശ് ഫിലിപ്പ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

അനുദിനം വളര്‍ന്ന് വരുന്ന ഖത്തറില്‍ മാന്‍പവര്‍, ബില്‍ഡിംഗ് മെറ്റീരിയല്‍, ഓയില്‍ ഫീല്‍ഡ് പ്രൊഡക്റ്റ്‌സ്, ഐടി ടെലികോം മേഖലയില്‍ വ്യത്യസ്തങ്ങളായ സേവനങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുന്ന സ്ഥാപനമാണ് ഖത്തര്‍ ടെക്.

മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഓപ്പറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ്, മാനേജിംഗ് പാര്‍ട്ണര്‍ ആശ ജെബി, ജിസ് ജെബി, ഫിനാന്‍സ് മാനേജര്‍ ഏലിയാസ് കുര്യന്‍, അഡ്മിന്‍ മാനേജര്‍ ലൈജു വര്‍ഗീസ്, പ്രൊജക്റ്റ് മാനേജര്‍ ഷിബു നായര്‍, സെയില്‍സ് മാനേജര്‍ ജോബി കെ ജോണ്‍, ഐടി മാനേജര്‍ സജി കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.