ലുലുവിന് സുസ്ഥിരതാ പുരസ്‌കാരം

Posted on: October 28, 2019

ദോഹ : ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന് സുസ്ഥിരതാ പുരസ്‌കാരം. ഖത്തര്‍ സുസ്ഥിരതാ വാരാചരണത്തിന്റെ ഭാഗമായാണ് പുരസ്‌കാരം. വാരാചരണ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ പരിസ്ഥിതി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്ലസീസ് ബിന്‍ തുര്‍ക്കി അല്‍ സുബെയില്‍ നിന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച്-ഡവലപ്മെന്റ് (ഗോര്‍ഡ്) സ്ഥാപക ചെയര്‍മാന്‍ ഡോ. യൂസഫ് അല്‍ ഹോറിന്റെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗോര്‍ഡിനൊപ്പം ഖത്തര്‍ സുസ്ഥിരതാ സമ്മേളനത്തിന്റെ റിടെയ്ല്‍ പങ്കാളി കൂടിയാണ് ലുലു. ലുലുവിന്റെ പരിസ്ഥിതി സൗഹൃദ നടപടികളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കി 2005 മുതല്‍ ഉപഭോക്താക്കള്‍ക്കായി ബയോ ഡിഗ്രേഡബിള്‍ (ജീര്‍ണിക്കുന്ന തരം) ബാഗുകള്‍ പുനരുപയോഗ ബാഗുകള്‍ എന്നിവയുടെ വിതരണം തുടങ്ങി ഒട്ടേറെ സുസ്ഥിരതാ നടപടികളാണ് ലുലു സ്വീകരിച്ചു വരുന്നത്.

TAGS: Lulu Award |