എവൻസ് ട്രാവൽസിന്റെ നാലാമത്തെ ശാഖ അൽഖോറിൽ തുറന്നു

Posted on: October 10, 2019

ദോഹ : എവൻസ് ട്രാവൽ ആൻഡ് ടൂർസിന്റെ നാലാമത്തെ ശാഖ അൽഖോറിൽ പ്രവർത്തനമാരംഭിച്ചു. അൽ റയീസ് ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് നാസർ അൽ റയീസും ഖത്തർ എയർവേസ് സീനിയർ വൈസ് പ്രസിഡന്റ് ഇഹാബ് അമീനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

മാനേജിംഗ് ഡയറക്ടർ നാസർ കറുകപാടത്ത്, ഡയറക്ടർ നിൽഷാദ് നാസർ തുടങ്ങി ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു