ഒമാൻ ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങി

Posted on: December 5, 2020

മസ്‌കത്ത് : ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സുപ്രീം
കമ്മിറ്റി തീരുമാനം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ
മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണിത്.

ഹോട്ടലുകളും ടൂറിസം കമ്പനികളും സംഘടിപ്പിക്കുന്ന ടൂറിസ്റ്റ്
പ്രതിനിധികളുടെ ഭാഗമായെത്തുന്ന ടൂറിസ്റ്റുകള്‍ക്കാണു വിസ അനുവദിക്കുക.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത
വഹിച്ച സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

TAGS: Oman Visa |